Listen live radio

ഓർമകളുടെ സിന്ദൂര സന്ധ്യയിൽ പൂവച്ചൽ ഖാദർ അനുസ്മരണം

after post image
0

- Advertisement -

പൂവച്ചൽ ഖാദർ ഒന്നാം ചരമ വാർഷികമായ 2022 ജൂൺ 22ന് പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പുരോഗമന പാട്ടുകൾക്ക് ശക്തിപകർന്ന ഗാനരചയിതാവായിരുന്നു പൂവച്ചലെന്ന് അദ്ദേഹം പറഞ്ഞു. മൗനനൊമ്പരം സ്മരണിക പൂവച്ചൽ ഖാദറിന്റെ സഹോദരൻ മുഹമ്മദ് ഹനീഫയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. കവി പ്രഭാവർമ്മ അദ്ധ്യക്ഷനായ ചടങ്ങിൽ ശ്രീകുമാരൻ തമ്പി, എം എൽ എമാരായ ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, കെ.എസ്.ശബരിനാഥ് (മുൻ എം എൽ എ), ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സി.ശിവൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് ജോർജ് തോമസ് സമിതിയുടെ റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. ഹൈ സ്കൂൾ – ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച കവിതാ രചന മത്സര വിജയികൾക്കുള്ള അവാർഡുകൾ ചടങ്ങിൽ സമ്മാനിച്ചു. സാംസ്കാരിക സമിതി കൺവീനർ യൂ.എം.നഹാസ് സ്വാഗതവും, എ.ആർ.സലിം നന്ദിയും പറഞ്ഞു. പൂവച്ചൽ ഖാദർ രചിച്ച കവിതകളും ഗാനങ്ങളും കോർത്തിണക്കിയുള്ള ഗാനാഞ്ജലിയും നടന്നു. കല്ലറ ഗോപൻ, സരിത രാജീവ്, എം.രാധാകൃഷ്ണൻ, കൊല്ലം മോഹൻ, സരിത റാം, രാജേശ്വരി ബിജു, മഹേന്ദ്രൻ, ബോബി, സലിം എം എസ്, മോനി കൃഷ്ണൻ, പ്രഭാത്, ദിവ്യ, ഖാലിദ്, പ്രമീള എന്നീ ഗായകർ ഗാനാജ്ഞലി അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.