Listen live radio

കരുതലും കാവലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പരിശീലനം നടത്തി

after post image
0

- Advertisement -

കല്‍പ്പറ്റ: പള്‍സ് എമര്‍ജന്‍സി ടീം കേരള ഫയര്‍ ഫോഴ്‌സും ചേര്‍ന്നുകൊണ്ട് മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കരുതലും കാവലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം  പരിശീലനം നടത്തി. അടിയന്തിര സാഹചര്യങ്ങളില്‍, ദുരിതബാധിതരായ ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കുന്നത് പ്രാദേശിക സമൂഹമാണ്, അതിനാല്‍ അവരെ ബാധിച്ചേക്കാവുന്ന ദുരന്തങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സമൂഹത്തെ പരിശീലിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രകൃതി ദുരന്തം ഉള്‍പെടെ എല്ലാവിധ അപകടങ്ങളെ നേരിടാനുള്ള അവരുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മതിയായതും ഉചിതമായതുമായ പരിശീലനം ആവശ്യമാണ്. അത്തരത്തില്‍ പരിശീലനം നേടിയ ഒരു ടീമിനെ വാര്‍ത്ത് എടുക്കുന്നതിന് വേണ്ടിയാണ് പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്.

ആദ്യഘട്ടത്തില്‍ നാല്‍പ്പത് അംഗ ടീമിനാണ് പരിശീലനം നല്‍കുന്നത് അതില്‍ വനിതകളും ഉള്‍പ്പെടും. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രണ്ടില്‍ വച്ച് നടന്ന പരിശീലന പരിപാടിയില്‍ കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതേറിറ്റി കണ്‍സല്‍ട്ടന്റ് ഡോ:കരുണാകരന്‍ അഖില്‍ ദേവ് , ഫയര്‍ ആന്റ് റെസ്‌ക്യൂ കല്‍പ്പറ്റ സ്റ്റേഷന്‍ ഓഫീസര്‍ ബഷീര്‍. പി.കെ,  ഫയര്‍ ആന്‍ഡ്  റെസ്‌ക്യൂ ഓഫീസര്‍മ്മാരായ ശറഫുദ്ധീന്‍.ബി, അരവിന്ദ് കൃഷ്ണ പി എസ്, സൈനുദ്ധീന്‍ ടി പി

പ്രസിഡന്റ് അഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി സലീം കല്‍പ്പറ്റ, ട്രഷറര്‍ ആന്റ് ട്രൈനര്‍ ആനന്ദന്‍ പാലപ്പറ്റ, ഷൗക്കത് പഞ്ചിളി, ട്രൈനര്‍മാരായ ഗഫൂര്‍, സമദ്.എം, അന്‍ഫര്‍ കെ.കെ, ഹബീബ്.പി.വി, സാലിം.ടി, ഹാസിഫ് പുല്‍പ്പള്ളി, എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളീല്‍ വ്യത്യസ്തമായ പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.