Listen live radio

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്നു; ഇന്ന് 4459 രോഗികള്‍; 15 മരണം

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് 4459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

 

രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്.  ഇന്നലെ 3206 പേരായിരുന്നു രോഗബാധിതര്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. മുംബൈയില്‍ ഇന്നലെ 1062 കേസുകളും ഡല്‍ഹിയില്‍ 628 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഇന്നലെ 11,793 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 27 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 96700 ആയി ഉയര്‍ന്നു. ഇന്നലെ പ്രതിദിനരോഗബാധിതരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായി. രോഗവ്യാപന നിരക്ക് 0.21 ശതമാനമാണ്. രോഗമുക്തി നിരക്ക് 98.58 ശതമാനമാണ്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,047 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.