Listen live radio

ബഫർ സോൺ വിഷയം വയനാട് ബിജെപി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിക്കും

after post image
0

- Advertisement -

കാട്ടിക്കുളം:ബഫർസോൺ വിഷയം ഉയർത്തിക്കാട്ടി രാഷ്ട്രീയ മുതലെടുപ്പിനായി ഇടത്-വലത് മുന്നണികൾ നടത്തുന്ന കള്ള പ്രചരണങ്ങൾക്കെതിരെ തിരുനെല്ലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിശദ്ധീകരണ വാഹന പ്രചരണ ജാഥ നടത്തി തിരുനെല്ലി പഞ്ചായത്തിലെ ബാവലിയിൽവച്ച് ഉത്തര മേഖല വൈസ് പ്രസിഡണ്ട് ജി ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു

ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ വയനാട് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കാണും
ബഫർ സോൺ ആശങ്കകൾ പരിഹരിക്കാനായി കേന്ദ്ര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രധാനമന്ത്രിയെ നേരിൽ കാണുന്നത് ബഫർസോൺ വിശദീകരണ വാഹനജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കവേ ബിജെപി ഉത്തരമേഖല വൈസ് പ്രസിഡന്റ് ജി ആനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബഫർസോൺ വിശദീകരണം വാഹന പ്രചരണ ജാഥ നടത്തിയത് ബിജെപി തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് രാജീവൻ വാഹന പ്രചരണ ജാഥ നയിച്ചു .തിരുനെല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളായ പാൽവെളിച്ചം .തോൽപ്പെട്ടി .അപ്പപ്പാറ തിരുനെല്ലി .പനവല്ലി എന്നിവിടങ്ങളിൽ പരിടനം നടത്തി സമാപന സമ്മേളനം വൈകുന്നേരം കാട്ടികുളം ടൗണിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ അഭിസംബോധന ചെയ്ത് സംസാരിച്ചു കള്ളക്കടത്ത് ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആരോപിച്ചു.
ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ജനങ്ങളോട് ഉത്തരം പറയണമെന്നും .ജനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ സമരം ചെയ്യണമെന്ന് അദ്ദേഹം ആരോപിച്ചു.ബിജെപി മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ഷിജിത്ത് കണിയാരം അധ്യക്ഷത വഹിച്ചു ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെ മധു. ജില്ലാ സെക്രട്ടറി മോഹൻദാസ് .
മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് കരിക്കാട്ടിൽ .മനോജ് പാൽവെളിച്ചം.ഓ ബി.സി മോർച്ച സംസ്ഥാന സമിതി .അംഗം .പുനത്തിൽ രാജൻ .ജികെ മാധവൻ . പട്ടികവർഗ്ഗ മോർച്ച ജില്ലാ സെക്രട്ടറി ചന്ദ്രൻ .പട്ടികവർഗ്ഗ മോർച്ച സംസ്ഥാന സമിതി അംഗം ചന്തു അരിക്കര എന്നിവർ വാഹന പ്രചരണ ജാതയിൽ പങ്കാളികളായി
വരുംദിവസങ്ങളിലും ബഫർസോൺ വിശദീകരണ യോഗങ്ങൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബിജെപി നടത്തും

Leave A Reply

Your email address will not be published.