Listen live radio

ഫാർമേഴ്സ് സർവ്വീസ് സഹകരണ ബേങ്ക് നൂറാം വാർഷികാഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കം

after post image
0

- Advertisement -

മാനന്തവാടി:ഫാർമേഴ്സ് സർവ്വീസ് സഹകരണ ബേങ്ക് നൂറാം വാർഷികാഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കുമെന്നും ബേങ്ക് അംഗങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും ഭരണ സമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഒണ്ടയങ്ങാടി സെൻ്റ് മാർട്ടിൻ സ്ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് രാഹുൽ ഗാന്ധി എം.പി.സെൻ്റിനറി ആഘോഷങ്ങൾ ഉൽഘാടനം ചെയ്യും.
പുതുതായി നിർമ്മിച്ച സെൻ്റിനറി കെട്ടിടവും ഉൽഘാടനം ചെയ്യും.
ബേങ്കിന് പുതിയ കെട്ടിടം, എ.ടി.എം. ഡയാലിസിസ് സെൻ്റർ, ടൂറിസം പ്രൊജക്ടുകൾ, എന്നിവ നടപ്പിലാക്കും.
ഐക്യനാണയ സംഘമായി 1920ൽ പ്രവർത്തനം തുടങ്ങിയ ബേങ്കിന് സാമ്പത്തിക മേഖലയിൽ കർഷകരുടെ അത്താണിയായി മാറാൻ കഴിഞ്ഞിട്ടുണ്ട്.
70 വയസ്സ് കഴിഞ്ഞ ബേങ്ക് അംഗങ്ങൾക്ക് ആഘോഷ ദിനങ്ങളിൽപെൻഷൻ, ചികിത്സാ സഹായം എന്നിവ നൽകുന്നുണ്ടെന്നും, അംഗങ്ങളായകർഷകർക്കും, മറ്റുള്ള ഇടപാടുകാർക്കും, പുതിയ വായ്പ പദ്ധതികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡണ്ട് അഡ്വ:എൻ.കെ.വർഗ്ഗീസ്, മാനേജിംങ്ങ് ഡയറക്ടർ എം.മനോജ് കുമാർ, ഡയറക്ടർമാരായ ബേബി മത്തായി, മത്തച്ചൻ കുന്നത്ത്, പി.എം.ബെന്നി, ഷിബു കോക്കണ്ടത്തിൽ, ഗിരിജ സുധാകരൻ, ലീല ഗോവിന്ദൻ ,എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.