Listen live radio

ആംബുലൻസ്  കർണാടക അതിർത്തിയിൽ തടഞ്ഞു ; മരുന്നുമായി പോലീസ് നടന്നത് അര കിലോമീറ്റർ

after post image
0

- Advertisement -

കാട്ടിക്കുളം : ഡയാലിസിസ് രോഗികൾക്ക് മരുന്ന് മായി    പോയ ആംബുലൻസ്  കർണാടക അതിർത്തിയിൽ തടഞ്ഞു .  കുടക് സിദ്ധാപുരം ആശു പത്രിയിൽ ഡയാലിസ് ചികിൽസ നടത്തുന്ന രോഗികൾക്ക് മരുന്ന് എത്തിച്ച് നൽകാനാണ് മാനന്തവാടിയിൽ നിന്ന് തോൽപ്പെട്ടി അതിർത്തിയിലെത്തിയത്. എന്നാൽ അതിർത്തി മണ്ണിട്ട് അടച്ചതോടെ വാഹനങ്ങൾക്ക് അതിർത്തി കടക്കാൻ സാധിച്ചില്ല മാത്രമല്ല കർണാടക അധികൃതർ ഒറ്റ വാഹനം പോലും കടത്താൻ  അനുവദിക്കാത്ത   സാഹചര്യമാണ് ഉണ്ടായത്.
ഉച്ചക്ക് 12 മണിയോടെ മരുന്നും മറ്റ് സാമഗ്രീകകളും തോൽപെട്ടിയിൽ ഡ്യുട്ടി യിലുള്ള ക്രൈംബ്രാഞ്ച് എസ് ഐ അനിലിനെ നേതൃത്വത്തിൽ 500 മീറ്ററോളം ചുമന്നാണ് മരുന്നുകൾ കുട്ടം  പോലീസ് സ്റ്റേഷൻ അതിർത്തി ചെക്ക് പോസ്റ്റിൽ എത്തിച്ചു നൽകിയത്.കുട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ച മരുന്ന് പിന്നീട് സിദ്ധാപുരത്ത് നിന്നും എത്തിയ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  ഏകദേശം രണ്ടര മണിക്കൂർ വൈകിയാണ് മരുന്ന് ആശുപത്രിയിലെത്തിയത് . നിലവിൽ പതിനഞ്ചോളം മലയാളികളാണ് സിദ്ധാപുരം ആശുപത്രിയിൽ ഡയാലിസിസ് ആയി ചികിത്സയിലുള്ളത്
റിപ്പോർട്ട് : സുരേഷ് കാട്ടിക്കുളം

Leave A Reply

Your email address will not be published.