Listen live radio

ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കോവിഡ് സാന്നിധ്യം; പുതിയ കണ്ടെത്തലുമായി ചൈന

after post image
0

- Advertisement -

ബീജിംഗ്: ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കോവിഡ് സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇക്വഡോറിലെ മൂന്ന് കമ്പനിളില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പരിശോധിച്ചപ്പോഴാണ് കോവിഡ് സാന്നിധ്യം കണ്ടെത്തിയതെന്ന് ചൈനയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഈ മൂന്ന് കമ്ബനികളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതി ചൈന നിര്‍ത്തിവെച്ചു. ഇന്ത്യയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചെമ്മീന്‍ കയറ്റുമതി രാജ്യവും ചൈനയിലേക്കുള്ള ഏറ്റവും ഉയര്‍ന്ന ചെമ്മീന്‍ വിതരണ രാജ്യവുമാണ് ഇക്വഡോര്‍.
ഇതോടെ വലിയ ആശങ്കയാണ് ജനങ്ങള്‍ക്ക് മുന്നില്‍ ഉയരുന്നത്. ഭക്ഷണത്തിലൂടെയോ ശീതീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെയോ രോഗാണുക്കള്‍ക്ക് പടരാന്‍ കഴിയുമോ എന്നതാണ് പ്രധാനമായും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നത്. എന്നാല്‍ ചെമ്മീനില്‍ കോവിഡ് കണ്ടെത്തിയെങ്കിലും അവയില്‍ നിന്ന് വൈറസ് പകരുമെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പരിശോധനാ ഫലം വൈറസ് പകര്‍ച്ചവ്യാധിയാണെന്ന് അര്‍ഥമാക്കുന്നില്ല. പക്ഷേ കമ്ബനികളുടെ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളിലെ പഴുതുകള്‍ പ്രതിഫലിപ്പിക്കുന്നു ഭക്ഷണത്തിലൂടെ വൈറസ് പടരുന്നതിന് തെളിവുകളില്ലെന്ന് വിദഗ്ദ്ധര്‍ പറഞ്ഞെങ്കിലും, ചൈനീസ് വാങ്ങുന്ന പലരും സാല്‍മണ്‍ ഇറക്കുമതി നിര്‍ത്തിവയ്ക്കുകയും സൂപ്പര്‍മാര്‍ക്കറ്റ് അലമാരയില്‍ നിന്ന് മത്സ്യം നീക്കം ചെയ്യുകയും ചെയ്തുവെന്നും ഇതുവരെ മൊത്തം 227,934 സാമ്ബിളുകള്‍ എടുത്തിട്ടുണ്ടെന്നും കസ്റ്റംസ് വകുപ്പിലെ ഭക്ഷ്യ ഇറക്കുമതി-കയറ്റുമതി സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ബി കെക്സിന്‍ പറഞ്ഞു.
അതേസമയം ചൈനയുടെ വാദത്തിനെതിരെ എതിര്‍വാദം ഉയര്‍ന്നു വരുന്നുണ്ട്. ചെമ്മീന്‍ നിറച്ച കണ്ടെയിനറുകളുടെ കാര്യത്തിലും പാക്കിംഗിലും കമ്ബനികള്‍ വേണ്ടത്ര ശുചിത്വം പാലിച്ചിട്ടില്ലെന്ന് ചൈനീസ് കസ്റ്റംസ് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വിമര്‍ശിച്ചു. മാര്‍ച്ച്‌ 12 ന് ശേഷം മൂന്ന് കമ്ബനികളും ഉത്പാദിപ്പിച്ച ചെമ്മീന്‍ തിരിച്ചുവിളിക്കാനോ നശിപ്പിക്കാനോ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കണ്ടെയിനറുകളില്‍ മാത്രമാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും ചെമ്മീനില്‍ അല്ലെന്നും സംഭവം ചൈന പെരുപ്പിച്ച്‌ കാണിക്കുകയാണെന്നും ഇക്വഡോര്‍ കമ്ബനി കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.