Listen live radio

രാകേഷ് ജുൻജുൻവാല അന്തരിച്ചു

after post image
0

- Advertisement -

മുംബൈ: പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ചായിരുന്നു മരണം.

 

രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല. ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ ഇന്ത്യയിലെ 48-ാമത്തെ സമ്പന്നനാണ് ജുന്‍ജുന്‍വാല. അടുത്തിടെ ആകാശ് എയറിനൊപ്പം വ്യോമയാന വ്യവസായത്തിലേക്കും കടന്നു. ആപ്‌ടെക് ലിമിറ്റഡിന്റെയും ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ചെയർമാനായിരുന്നു.

മുംബൈയിലെ മാര്‍വാഡി കുടുംബത്തിൽ ജനിച്ച ജുന്‍ജുന്‍വാലയ്ക്ക്  ഇന്ന് കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 25,000 കോടി വരും. ആസ്തി 41,000 കോടിക്ക് മേലെയും.

Leave A Reply

Your email address will not be published.