Listen live radio

എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ്: ഓഫീസ് ഉദ്ഘാടനം ചെയ്തു; അഡ്മിഷന്‍ നടപടികള്‍ക്ക് തുടക്കമായി

after post image
0

- Advertisement -

കല്‍പ്പറ്റ: വിദ്യാഭ്യാസ-ജീവകാരുണ്യ-സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ 41 വര്‍ഷമായി നിരന്തരം ഇടപെടുന്ന മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്) യുടെ നേതൃത്വത്തില്‍ ജില്ലയിലെ വെള്ളമുണ്ട തരുവണയില്‍ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ കീഴിലുള്ള എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് ഓഫീസ് ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ തരുവണയില്‍ ആരംഭിക്കുന്ന എം.എസ്.എസ്-പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ പദ്ധതിയുടെ പ്രഥമ സംരംഭമാണിത്.സി.പി.കുഞ്ഞിമുഹമ്മദ് ചെയര്‍മാനും വി.പി.അബൂബക്കര്‍ ഹാജി പൊയിലൂര്‍ വൈസ് ചെയര്‍മാനുമായ കമ്മിറ്റിയാണ് വിദ്യാഭ്യാസ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. തരുവണ ആറുവാള്‍ പ്രദേശത്ത് വി.പി.അബൂബക്കര്‍ ഹാജി പൊയിലൂര്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് വിവിധ സ്ഥാപനങ്ങളടങ്ങിയ വിദ്യാഭ്യാസ കോംപ്ലക്സ് ഉയരുക.

തരുവണ 7/4 ല്‍ താല്‍കാലിക കെട്ടിടത്തിലാണ് എം.എസ്.എസ്.കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് ഈ അധ്യയന വര്‍ഷം പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലാണിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനം എം.എസ്.എസ്-പൊയിലൂര്‍ ഉന്നത വിദ്യാഭ്യാസ കോംപ്ലക്സ് ചെയര്‍മാന്‍ സി.പി.കുഞ്ഞിമുഹമ്മദ് നിര്‍വ്വഹിച്ചു. എം.എസ്.എസ്.സംസ്ഥാന പ്രസിഡന്റ് ഡോ.പി.ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. സോഫ്റ്റ് വെയര്‍  ലോഞ്ചിംഗ് വിദ്യാഭ്യാസ കോംപ്ലക്സ് വൈസ് ചെയര്‍മാന്‍ പൊയിലൂര്‍ വി.പി.അബൂബക്കര്‍ ഹാജി നിര്‍വ്വഹിച്ചു.കോംപ്ലക്സ് സെക്രട്ടറി പി.പി.മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, എം.എസ്.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് പുളിക്കലകത്ത്, എന്‍.ഇ.അബ്ദുല്‍ അസീസ്, ജില്ലാ ആസൂത്രണ സമിതി അംഗം എ.എന്‍.പ്രഭാകരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.കെ.റഫീഖ്, മാനന്തവാടി ബ്ലോക്ക് മെമ്പര്‍ പി.കെ.അമീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്മദ് കണിയാങ്കണ്ടി, അബ്ദുല്ല കൊടുവേരി, ഡോ.അബൂബക്കര്‍ കുട്ടി, എം.എസ്.എസ്.ജില്ലാ സെക്രട്ടറി അഷ്റഫ് പാറക്കണ്ടി, പ്രസംഗിച്ചു. എം.എസ്.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.ഇ.പി.ഇമ്പിച്ചികോയ സ്വാഗതവും ഇബ്രാഹിം പുനത്തില്‍ നന്ദിയും പറഞ്ഞു.

കോളേജിലെ വിവിധ അധ്യാപക തസ്തികയിലേക്കുള്ള അപേക്ഷകള്‍  msscollegewyd@gmail.com വിലാസത്തില്‍ മെയിലായും. ഡി.ഗ്രി പ്രവേശനത്തിനായി കോളേജ് ക്യൂ.ആര്‍.കോഡുപയോഗിച്ചോ msscollege.info ലിങ്ക് ഉപയോഗിച്ചോ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായും അപേക്ഷ നല്‍കാവുന്നതാണ്.

 

Leave A Reply

Your email address will not be published.