Listen live radio

സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാരദിനം

after post image
0

- Advertisement -

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാ വർഷവും സെപ്തംബർ 27 ന് ലോക വിനോദ സഞ്ചാരദിനമായി ആചരിക്കുന്നു.
വിനോദ സഞ്ചാരത്തെ വളർത്തുക, അതു വഴി ആഗോള സാമ്പത്തിക വ്യവസ്ഥ ഉയർത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് ഈ ദിനാചരണം നടത്തുന്നത്.
വിനോദ സഞ്ചാര മേഖലയിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ആരംഭിച്ചു.
ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക്ക് അസോസിയേഷൻസ് എന്ന പേരിൽ 1925 ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ട്. ഇതേ തുടർന്ന് 1947 ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950 ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്.
സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം.
1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചു വരുന്നു.

” റീതിങ്കിംഗ് ടുറിസം ” എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം.
ലോക വിനോദ സഞ്ചാരത്തിനോടനുബന്ധിച്ച് വ്യത്യസ്ഥമായ പദ്ധതികൾക്ക് തയ്യാറെടുക്കുകയാണ് ടൂറിസം വകുപ്പ് . പ്രധാന സാമ്പത്തിക
സ്രോതസ്സായ വിനോദ സഞ്ചാരത്തെ സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോവുന്നതിന്റെ പ്രാധാന്യമാണ്
റീതിങ്കിംഗ് ടൂറിസം മുന്നോട്ട് വെക്കുന്നത്.
പ്രകൃതിയും സാമൂഹിക-സാംസ്ക്കാരിക ആസ്തികളും നിലനിർത്തിക്കൊണ്ട് ടൂറിസം വികസിപ്പിക്കുകയാണ് സചേതനമായ വിനോദ സഞ്ചാരം എന്ന ആശയം ലക്ഷ്യമിടേണ്ടത് .

Leave A Reply

Your email address will not be published.