Listen live radio

സെപ്തംബർ 29 ലോക ഹൃദയാരോഗ്യ ദിനം

after post image
0

- Advertisement -

ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനായി വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സെപ്തംബർ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്.
മനുഷ്യ ശരീരത്തിൽ ഒരു നിമിഷം പോലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന അവയവമാണ് ഹൃദയം.സിരകളിലുടെ ഹൃദയത്തിലെത്തുന്ന ഓക്സിജൻ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്സിജൻ സമ്പുഷ്ടമാക്കി ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ദൗത്യമുള്ള അവയവമാണ് ഹൃദയം. കഠിനാധ്വാനിയായ ഹൃദയത്തിനേൽക്കുന്ന ചെറിയ പോറൽ പോലും മനുഷ്യ ജീവൻ നഷ്ടപ്പെടാൻ കാരണമാകും.

ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക് ഹൃദയാഘാത മുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്.

ഹൃദ്രോഗികൾക്ക് ഭീഷണിയാകുന്ന കൊളസ്ട്രോളിൻ്റെ അളവ് മനുഷ്യ ശരീരത്തിൽ നിശ്ചിത പരിധി കഴിഞ്ഞാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.സി.എൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞുകൂടുകയും ഉൾ വ്യാപ്തി ചെറുതാവുകയും ചെയ്യുന്നു.അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു.
ഇതാണ് ഹാർട്ടറ്റാക്കിൻ്റെ തുടക്കം.
പുകവലി നിർത്തുക, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മദ്യപാനം വർജ്ജിക്കുക, ആരോഗ്യത്തിന് ഹാനികരമാകുന്ന
അമിതമായ ഭക്ഷണ രീതി ഒഴിവാക്കുക തുടങ്ങിയവയെല്ലാം
ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാൻ നമ്മെ സഹായിക്കും.
എൻ്റെ ഹൃദയത്തിനു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക
(Use Heart for every heart)
എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
പ്രായഭേദമന്യേ എല്ലാ സാമ്പത്തിക ശ്രേണിയിലുള്ളവർക്കും ഹൃദയാരോഗ്യം പ്രധാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം ലക്ഷ്യമിടുന്നത്.

ഹൃദ്രോഗം ഉൾപ്പടെയുള്ള ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പു “അൽപ്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ് ”
എന്ന കാമ്പയിൻ്റെ ഭാഗമായി വീടുകളിലെത്തി ജീവിത രോഗനിർണ്ണയ സ്ക്രീനിംഗ് നടത്തി വരുന്നു.

Leave A Reply

Your email address will not be published.