Listen live radio

ഒക്ടോബർ -14 ലോക നിലവാര ദിനം

after post image
0

- Advertisement -

ഇന്ന് ലോക നിലവാര ദിനം അഥവാ സ്റ്റാൻഡേർഡ് ദിനം. അന്താരാഷ്ട്ര മാനദണ്ഡ ദിനം എന്നും അറിയപ്പെടുന്നു.
(world Standard day) .

എല്ലാ വർഷവും ഒക്ടോബർ പതിനാലിന് ഈ ദിനം ആചരിച്ചുവരുന്നു. വ്യാപാരം, സാങ്കേതികമുന്നേറ്റം, വിജ്ഞാനവ്യാപനം എന്നിവ ലക്ഷ്യമാക്കി 1946 ഒക്ടോബർ 14 ന് ലണ്ടനിൽ 25 രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് നിലവാര നിർണ്ണയത്തിനായി പൊതുവായ ഒരു അന്തർദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ചർച്ച നടത്തി ഇൻറർനാഷണൽ ഇലൿട്രോകെമിക്കൽ കമ്മീഷൻ (IEC ), ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻ‌ഡേർഡൈസേഷൻ(ISO ), ഇൻറർനാഷണൽ ടെലിക്കമ്മ്യൂണിക്കേഷൻ യൂണിയൻ(ITU ) തുടങ്ങിയ സംഘടനകളിലെ ആയിരക്കണക്കിനു വിദഗ്ദ്ധർ, സ്വയമേവ അന്തർദ്ദേശീയ നിലവാരഗുണമേൻ‌മകൾ ഉറപ്പു വരുത്തുവാൻ ശ്രമം നടത്തുന്നു . ഈ പരിശ്രമങ്ങളെ അംഗീകരിക്കാനും, അനുസ്മരിക്കാനും പ്രചരിപ്പിക്കാനും ആണ് ഒൿടോബർ 14, അന്താരാഷ്ട്ര തലത്തിൽ ലോക നിലവാര ദിനമായി ആചരിക്കുന്നത്.

1970 ലാണ് ആദ്യത്തെ ലോക നിലവാര ദിനം ആചരിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങൾ ഈ ദിവസം നിലവാരം നിർണ്ണയത്തിനും നിലനിർത്തുന്നതിനും പ്രചരിപ്പിക്കാനും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ലോകത്തെവിടേയും സഞ്ചരിക്കുന്നതിനും, ശുദ്ധജലം ലഭിക്കുന്നതിനും, മികച്ച ഊർജ്ജം ലഭിക്കുന്നതിനും, നിലവാരമുള്ള സുരക്ഷ സംരക്ഷണ നടപടികൾ ഉറപ്പു വരുത്തുന്നതിനും ആഗോളതലത്തിൽ സ്വീകാര്യമായ സാങ്കേതിക മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിൻ്റെ പ്രാധാന്യം ഈ ദിനാചരണം ഓർമ്മപ്പെടുത്തുന്നു.
അന്തർദ്ദേശീയമായി സ്വീകാര്യമായ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിൽ സംഭാവന നൽകുന്ന സാങ്കേതിക സമൂഹങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.