Listen live radio

വാടാനപ്പള്ളിയിൽ അഞ്ചു വയസുകാരി പനി ബാധിച്ച് മരിച്ചു

after post image
0

- Advertisement -

തൃശൂർ: പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീൻ ആണ് മരിച്ചത്. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്.

10 ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.