Listen live radio

വയനാടന്‍ പാതകളില്‍ കൊവിഡിനെ തുരത്താനൊരുങ്ങി ജില്ലാഭരണകൂടം

after post image
0

- Advertisement -

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടവും മുന്നോട്ട് നീങ്ങുകയാണ്. ഇതിന്‍റെ ഭാഗമായി ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യ​ണം. ജി​ല്ല​യി​ലേ​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ച​ര​ക്കു​മാ​യി വ​രു​ന്ന ലോ​റി​ക​ള്‍ ചെ​ക്ക്​​പോ​സ്​​റ്റി​ല്‍ എ​ത്തി​യാ​ലുടന്‍ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വ​രം ബ​ന്ധ​പ്പെ​ട്ട മാ​ര്‍ക്ക​റ്റ്/​ഷോ​പ്പി​ല്‍ അ​റി​യി​ക്കു​ക​യും ഏ​ക​ദേ​ശ സ​മ​യം സം​ബ​ന്ധി​ച്ച്‌ ഡ്രൈ​വ​ര്‍മാ​ര്‍ക്കും വ്യാ​പാ​രി​ക്കും വി​വ​രം ന​ല്‍​കു​ക​യും ചെ​യ്യ​ണം.
കൂടാതെ വ്യാ​പാ​രി ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​യെ ഉ​ട​ന്‍ത​ന്നെ വി​വ​രം അ​റി​യി​ക്ക​ണം. ലോ​ഡ് ഇ​റ​ക്കു​ന്ന മൊ​ത്ത​വ്യാ​പാ​രി, ലോ​റി ഡ്രൈ​വ​റു​ടെ/ ക്ലീ​ന​റു​ടെ വി​വ​ര​ങ്ങ​ള്‍ ര​ജി​സ്​​റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം.

Leave A Reply

Your email address will not be published.