Listen live radio

തേറ്റമല ഹൈസ്ക്കൂളിൽ റോഡു സുരക്ഷാ നിയമങ്ങൾ – അവബോധ ക്ലാസ് സംഘടിപ്പിച്ചു

after post image
0

- Advertisement -

തേറ്റമല : തേറ്റമല ഗവ.ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ ജെ ആർ സി യൂണിറ്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ രാജീവൻ പുതിയേടത്ത് അദ്ധ്യക്ഷനായ ക്യാമ്പ് പരിപാടി പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീമതി. ഫാരിഷ ഉദ്ഘാടനം ചെയ്തു.തുടർന്ന് ‘റോഡു സുരക്ഷാ നിയമങ്ങൾ – അവബോധം’ എന്ന വിഷയത്തിൽ തൊണ്ടർനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീ ഹാരിസ് സെമിനാർ അവതരണം നടത്തി. സീനിയർ അസിസ്റ്റന്റായ ശ്രീ. റ്റോണി ജോസഫ് ,സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോർലി ജോയി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ജെ.ആർ.സി കാഡറ്റായ കുമാരി റാനിയ ഫാത്തിമ നന്ദി പ്രകാശനം നടത്തി.

Leave A Reply

Your email address will not be published.