Listen live radio

വയനാടിന്റെ വികസന സാധ്യതകളെ തകർക്കാൻ അനുവദിക്കില്ല : ജമീല അരിപറ്റ

after post image
0

- Advertisement -

പരിസ്ഥിതി ലോല മേഖല വന്യമൃഗ ശല്യം വികസനമില്ലായ്മ എന്നിവയിലൂടെ വയനാടിന്റെ സാധ്യതകൾ തകർക്കുന്ന നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജമീല അരിപ്പറ്റ ചൂണ്ടിക്കാട്ടി. മാനന്തവാടി പനമരം ബ്ലോക്കുകളുടെ സംയുക്ത പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.
ജില്ലയിലെ ടൂറിസം കാർഷിക മേഖലയിൽ നൂതന സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന പ്രവർത്തനത്തിന് ആസ്പിറേഷൻ ജില്ലയായിട്ടും പ്ലാനും പദ്ധതിയും ഇല്ല എന്നത് വികസന നിഷേധക്കാഴ്ചപ്പാട് ആണെന്ന് അവർ കുറ്റപ്പെടുത്തി വയനാടിന്റെ അശാസ്ത്രീയമായ ബഫർ സോൺ പാരിസ്ഥിതി മേഖല പ്രശ്നങ്ങളിൽ ജനപക്ഷത്തുനിന്ന് ശക്തമായ ഇടപെടലുകൾക്ക് കോൺഗ്രസ് നേതൃത്വം നൽകും.
ജനുവരി 26 നകം ജില്ലയിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും എന്നും പ്രവർത്തകക്ഷമമായ അടിസ്ഥാന ഘടകങ്ങളെ പരിപോഷിപ്പിക്കുന്ന അടിയന്തര നടപടിയാണ് കോൺഗ്രസിന് ആവശ്യമെന്നും യോഗത്തിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ അഭിപ്രായപ്പെട്ടു.
യോഗത്തിൽ വി വി നാരായണ വാര്യർ അധ്യക്ഷനായിരുന്നു, കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം, എംഎൽഎ ഐസി ബാലകൃഷ്ണൻ, യുഡിഎഫ് ജില്ലാ കൺവീനർ കെ കെ വിശ്വനാഥൻ മാസ്റ്റർ, കെ.എൽ പൗലോസ്, പി കെ ജയലക്ഷ്മി, അഡ്വ. എൻ കെ വർഗീസ്, ഒ വി അപ്പച്ചൻ, പി വി ജോർജ്, കമ്മന മോഹനൻ, എം.ജി ബിജു, എ എം നിഷാന്ത്, എ പ്രഭാകരൻ, ഇ ശങ്കരൻ, ചിന്നമ്മ ജോസ്, ബൈജു പുത്തൻപുരയ്ക്കൽ, അസീസ് വാളാട് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.