Listen live radio

കഥക് നൃത്ത പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു

after post image
0

- Advertisement -

ഇന്ത്യയിലെ ക്ലാസിക്കൽ കലകളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കലകളിലെ മൂല്യങ്ങൾ ഉൾക്കൊണ്ട് ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന സ്പിക്ക് മാക്കേ വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗവൺമെൻറ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചൂരൽമലയിൽ കഥക് നൃത്ത പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു.പ്രമുഖ കഥക് നർത്തകി കുമാരി ഇപ്സാ നരൂല (ഡൽഹി)കഥക് നൃത്തം അവതരിപ്പിച്ചു. സംസ്ഥാന കോഡിനേറ്റർ ശ്രീ ഉണ്ണികൃഷ്ണൻ ക്ലാസിക് കലകളെ കുറിച്ച് വിശദീകരണം നടത്തി.ചടങ്ങ് പിടിഎ പ്രസിഡണ്ട് ശ്രീ T.K.നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാന അധ്യാപകൻ സി ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ഉണ്ണികൃഷ്ണൻ സ്വാഗതവും അനീഷ് ശങ്കർ നന്ദിയും രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.