Listen live radio

വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്തിന്റെ കംബൈന്‍ ഹാർവെസ്റ്റിംഗ്‌ തുടങ്ങി

after post image
0

- Advertisement -

കെല്ലൂർ: കൊയ്ത്തും മെതിയും ഒരുമിച്ചു നടത്തുന്ന വയനാട് ജില്ലാ പഞ്ചായത്തിന്റെ ‘കംബൈന്‍ ഹാര്‍വസ്റ്റര്‍’ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കൊമ്മയാട്-കെല്ലൂർ പാടശേഖര സമിതിക്കു കീഴിലെ പാടങ്ങളിൽ വിളവെടുപ്പ് തുടങ്ങി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.
പടശേഖര സമിതി സെക്രട്ടറി എ.വി ജോസ്,സജി ദേവസ്സ്യ,എം.കെ ജയപ്രസാദ്,രാജീവ്.കെ തുടങ്ങിയവർ സംസാരിച്ചു.

വെള്ളമുണ്ട കൊമ്മയാട്-കെല്ലൂർ പാടശേഖരത്തിലെ 700 ഏക്കറോളം പാടങ്ങളിൽ ഇനിയുള്ള ദിവസം ജില്ലാ പഞ്ചായത്തിന്റെ കംബൈന്‍ ഹാര്‍വസ്റ്റര്‍ സജീവമായുണ്ടാകും.

ജില്ലയിലെ കംബൈന്‍ ഹാര്‍വസ്റ്ററിന്റെ ക്ഷാമം പരിഹരിക്കാൻ നിലവിലെ ഭരണസമിതിയുടെ മുൻപാകെ നിരവധി അഭ്യർത്ഥനകൾ വന്നിരുന്നു.
അത്‌ അനുഭാവപൂർവ്വം പരിഗണിക്കാൻ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ടെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

Leave A Reply

Your email address will not be published.