Listen live radio
മാനന്തവാടി: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മാനന്തവാടി പുതുശേരിക്കടുത്ത് വെള്ളംരംകുന്നിലാണ് കടുവ ഇറങ്ങിയത്. നാട്ടുകാരനായ സാലു പള്ളിപ്പുറത്തിന്റെ കാലിലാണ് പരിക്കേറ്റത്.
വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ കടുവയെ കണ്ടെത്താനായില്ല. കടുവ കാട്ടിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം കടുവ വീണ്ടുമെത്തിയേക്കുമോയെന്ന ഭയത്തിലാണ് നാട്ടുകാര്‍.