Listen live radio

മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

after post image
0

- Advertisement -

മീനങ്ങാടി: മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജനന-മരണ- വിവാഹ രജിസ്ട്രേഷനുകള്‍, ട്രേഡേഴ്സ് ലൈസന്‍സുകള്‍, ഓണര്‍ഷിപ്പ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാമൂഹ്യ പെന്‍ഷനുകള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ അപേക്ഷകളും, മറ്റു വകുപ്പുകളിലേക്കുള്ള അപേക്ഷകളും കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങളും, ഫോട്ടോസ്റ്റാറ്റും പൊതുജനങ്ങള്‍ക്ക് ജനസേവന കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതാണ്. മുലയൂട്ടല്‍ കേന്ദ്രം, കുടിവെള്ളം, ടോയ്‍ലെറ്റ് തുടങ്ങിയ
അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പട്ടികവര്‍ പ്രമോട്ടര്‍, ചെറുകിട വ്യവസായ സ്വയം സംരംഭകര്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്റേണ്‍ സേവനവും കൗണ്ടറില്‍ ലഭ്യമാകുന്നതാണ്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. നുസ്രത്ത്, ബേബി വര്‍ഗ്ഗീസ്, ഉഷ രാജേന്ദ്രന്‍, പി.വി. വേണുഗോപാല്‍, അംബിക ബാലന്‍, സുനിഷ മധുസൂദനന്‍, ശാരദ മണി, ബിന്ദു മോഹന്‍, ജിഷ്ണു. കെ. രാജന്‍, ടി.പി. ഷിജു, ലൗസണ്‍ അമ്പലത്തിങ്കല്‍, ശാന്തി സുനില്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.എം. ബിജേഷ്, ഗ്രാമ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.