Listen live radio

വന്യമൃഗശല്യം: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാക്കമ്മിറ്റി പ്രതിക്ഷേധിച്ചു

after post image
0

- Advertisement -

മാനന്തവാടി:വയനാട് ജില്ലയിൽ പെരുകി വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിസംഗ നിലപാടിനെതിരെ സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാക്കമ്മിറ്റി പ്രതിക്ഷേധിച്ചു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതും വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും മനുഷ്യരൊന്നൊന്നായി അക്രമിക്കപ്പെടുകയും മരിച്ചുവീഴുകയും വന്യ മൃഗങ്ങൾക്ക് ഇരയായി തീരുകയും ചെയ്യുന്നത് നിത്യസംഭവമായി മാറി കഴിഞ്ഞു. വന്യമൃഗങ്ങളുടെ എണ്ണം പെരുകിയതും .നിലവിലുള്ള വന വിസ്തൃതിക്ക് പുറത്ത് ജനവാസ മേഖലയിലേക്ക് അവ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കാതിരിക്കുകയുംചെയ്യുന്നതാണ് ഈ സങ്കീർണതക്ക് കാരണം. അതുമൂലം വന്യമൃഗങ്ങൾ ജനവാസ മേഖലയും പട്ടണവും വരെ കയ്യടക്കി നാശം വിതക്കുന്നു. നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും തുച്ഛമായ നഷ്ട പരിഹാരം നൽകി ഒതുക്കുന്ന സർക്കാർ നിയമങ്ങളും നയങ്ങളും തിരുത്തിയില്ലെങ്കിൽ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
ജില്ലാ പ്രസിഡൻ്റ് എ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വി.വി.ആൻ്റണി, എം.എഫ്.ഫ്രാൻസിസ്, കെ.എം.ബാബു, എ അപ്പുക്കുട്ടി, ജയരാജൻ കല്പറ്റ, കെ.വിജയകുമാരി, മാത്യു കോട്ടൂർ, ആൻറണി റൊസാരിയോ, വില്യംസ്, കൃഷ്ണൻകുട്ടി ,കെ.എം. ത്രേസ്യ, ഹബീബ് റഹ്മാൻ, പ്രഭാകരൻനായർ ,ദാമോധര കുറുപ്പ് ,ജോസ് മൈലാടുംകുന്ന്, ശിവൻ മൂവാട്ടികുന്ന് വർക്കി മാസ്റ്റർ, അബ്രാഹം പാറക്കടവ്,എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.