Listen live radio

തീവ്രന്യൂനമർദ്ദം: മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

after post image
0

- Advertisement -

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദ്ദം രാവിലെ 3.30നും 4.30നും ഇടയിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശ്രീലങ്കയിൽ കരയിൽ പ്രവേശിച്ചു. നിലവിൽ പടിഞ്ഞാറു-തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുനമർദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാർ കടലിടുക്കിൽ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലത്താൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave A Reply

Your email address will not be published.