Listen live radio

മുക്കാൽ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

after post image
0

- Advertisement -

പുൽപ്പള്ളി: ഇൻസ്പെക്ടർ അനന്തകൃഷ്ണനും സംഘവും പെരിക്കലൂർ തോണികടവിൽ നടത്തിയ പരിശോധനക്കിടെ മുക്കാൽ കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി. ഏച്ചോം മുഴയിൽ ജോബിൻ ജേക്കബ് (24) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനക്കായി കടത്തികൊണ്ടുവന്ന 706 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംശയാസ്പദമായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Leave A Reply

Your email address will not be published.