Listen live radio

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി വയനാട്ടില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി

after post image
0

- Advertisement -

കല്‍പറ്റ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി വയനാട്ടില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. നീലഗിരിയിലെ ഊട്ടിയില്‍ വിശ്രമത്തിനെത്തിയ അദ്ദേഹം ഇന്നു രാവിലെ 11 ഓടെ കാര്‍ മാര്‍ഗം ഗൂഡല്ലൂര്‍, പാട്ടവയല്‍ വഴിയാണ് വൈത്തിരിയിലെത്തിയത്. വൈകുന്നേരമായിരുന്നു മടക്കം.
അതിനിടെ, രാവിലെ ഊട്ടിയില്‍ ഗവര്‍ണറെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇതുമായി ബന്ധപ്പെട്ട്
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ആര്‍.ഭദ്രി ഉള്‍പ്പടെ 24 പേരെ പോലീസ് അറസ്റ്റുചെയ്തു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാട്ടിയത്

Leave A Reply

Your email address will not be published.