Listen live radio

കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് സമരങ്ങള്‍; ഇടപെട്ട് ഹൈക്കോടതി, എത്ര സമരങ്ങൾക്ക് അനുമതി നൽകിയെന്ന് സര്‍ക്കാര്‍ അറിയിക്കണം

after post image
0

- Advertisement -

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യപിക്കുന്ന സാഹചര്യത്തില്‍ ചട്ടങ്ങള്‍ കാറ്റിൽ പറത്തി സമരങ്ങള്‍ നടക്കുന്നതിൽ ഇടപെട്ട് കേരളാ ഹൈക്കോടതി. ജൂലൈ രണ്ടിലെ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് എത്ര സമരങ്ങൾക്ക് അനുമതി നൽകി എന്ന് അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. ഇതോടൊപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകൾ റജിസ്റ്റർ ചെയ്‌തെന്നും അറിയിക്കണം.
ഈ വിശദാംശങ്ങൾ നാളെ തന്നെ നൽകണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിർദേശിച്ചു.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രാഷ്ട്രീയ പാർട്ടികൾ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങൾ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹർജിക്കാര്‍ ആരോപിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടത്തുന്ന പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.