Listen live radio

‌കുട്ടികളുടെ ഫോട്ടോ പതിപ്പിച്ചുള്ള ബോർഡുകളും പരസ്യങ്ങളും വേണ്ട; വിലക്കി ബാലാവകാശ കമ്മിഷൻ

after post image
0

- Advertisement -

തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയിൽ കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ ഉയർത്തുന്നത് മറ്റ് കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മിഷൻ കണ്ടെത്തി. ഇതേത്തുടർന്നാണ് ഉത്തരവ്.

ബാലാവകാശ കമ്മിഷൻ ചെയർപഴ്‌സൻ കെ വി മനോജ് കുമാർ, അംഗങ്ങളായ സി വിജയകുമാർ, പി പി ശ്യാമളാദേവി എന്നിവരുടെ ഫുൾബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബോർഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകൾ വിദ്യാലയങ്ങൾക്കു നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി എന്നിവർക്കു കമ്മിഷൻ നിർദേശം നൽകി.

Leave A Reply

Your email address will not be published.