Listen live radio

കിസാന്‍ സഭ പാര്‍ലമെന്റ് മാര്‍ച്ച്; യാത്രയയപ്പ് നല്‍കി

after post image
0

- Advertisement -

കല്‍പറ്റ: രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 31ന് കിസാൻസഭയുടെ നേതൃത്വത്തിൽ ഡൽഹി പാർലമെന്റിലേക്ക് മാർച്ച് 31ന് നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നവർക്ക് കൽപറ്റയിൽ വെച്ച് യാത്രയപ്പ് നൽകി. കിസാന്‍ സഭ ദേശിയ സെക്രട്ടറി  സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. വന നിയമങ്ങള്‍ മാറ്റണം. വനവും, മൃഗങ്ങളും സംരക്ഷിക്കപ്പെടണമെന്ന് നല്ല ബോധ്യമുളളവരാണ് കര്‍ഷകര്‍. വന്യ മൃഗശല്യത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ കൃഷിക്കാരാണെന്ന വനം വകുപ്പിന്റെ വാദം ശരിയല്ല. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ജീവിക്കാനുളള സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി എം ജോയി അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി ബി ബാലന്‍, കൗൺസിൽ അംഗം അഡ്വ. വി.എസ് സുനിൽകുമാർ,  ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, പി.കെ മൂർത്തി, വിജയൻ ചെറുകര  പ്രസംഗിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമം മനുഷ്യർക്ക് പ്രഥമ പരിഗണന നൽകി ഭേദഗതി ചെയ്യണമെന്നും നഷ്ടപരിഹാര തുക ഉയർത്തണമെന്നും കാടും നാടും വേർതിരിക്കണമെന്നും മനുഷ്യനെയും വളർത്തുമൃഗങ്ങളേയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക, ബഫർ സോൺ കാട്ടിനുള്ളിൽ നിജപ്പെടുത്തുക, വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവരുടെ അന്തരാവകാശിക്ക് സർക്കാർ ജോലി നൽകുക, കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുക, കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം. വയനാട്ടിൽ നിന്നുള്ള നുറ്റിഅമ്പത് പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്.

Leave A Reply

Your email address will not be published.