Listen live radio

ഏപ്രിൽ 12 അന്താരാഷ്ട്ര ബഹിരാകാശ യാത്രാ ദിനം

after post image
0

- Advertisement -

ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരിയൂറി ഗഗാറിൻ ആദ്യ ബഹിരാകാശ യാത്ര നടത്തിയത് 1961 ഏപ്രിൽ 12നാണ്.
മനുഷ്യൻ കൈവരിച്ച ഈ നേട്ടത്തിൻ്റെ ഓർമ്മ പുതുക്കലാണ് ഓരോ വർഷത്തേയും ബഹിരാകാശ ദിനാചരണം.

ബഹിരാകാശവുമായി ബന്ധപ്പെട്ട മനുഷ്യൻ്റ അന്വേഷണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികകല്ലാണ് സോവിയറ്റ് ബഹിരാകാശ സഞ്ചാരിയൂറി ഗഗാറിൻ ആ ദിനം നാട്ടിയത്. അതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് വർഷങ്ങൾക്ക് ശേഷം 1968 മുതലാണ് വേൾഡ് ഏവിയേഷൻ ആൻഡ് കോസ്‌മോനോട്ടിക്സ് ഡേ അഥവാ ലോക ബഹിരാകാശ ദിനം ആചരിക്കാൻ തുടങ്ങിയത്.

സോവിയറ്റ് യൂണിയർ ഗഗാറിനിലൂടെ ലക്ഷ്യം കണ്ടെത്തുന്നത് ഈ വഴിക്കുള്ള നിരന്തര ശ്രമങ്ങളുടെ പരിസമാപ്തിയെന്ന നിലയിലാണ്.
ഇതിന് മുൻപ് 1957 ൽ ലൈക എന്ന നായയെ
ബഹിരാകാശത്തേക്ക് വിട്ടിരുന്നു. ലൈകയിൽ നിന്നാണ് ബഹിരാകാശത്തേക്കെത്തുമ്പോഴുള്ള ഭാരരഹിതമായ അവസ്ഥയെ കുറിച്ചുള്ള ധാരണ ലഭിച്ചത്.തുടർ പoനങ്ങൾ ഒരു ശാസ്ത്ര ശാഖ എന്ന നിലയിൽ ജ്യോതിശാസ്ത്രത്തിൻ്റെ വികാസത്തിൽ വലിയ പങ്ക് വഹിച്ചു.

Leave A Reply

Your email address will not be published.