Listen live radio

കൃഷിയിടങ്ങളില്‍ മരുന്നുതളിക്കാന്‍ സബ്‌സിഡി നിരക്കില്‍ ഡ്രോണ്‍

after post image
0

- Advertisement -

മാനന്തവാടി: കൃഷിയിടങ്ങളില്‍ മരുന്നുതളിക്കാന്‍ കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയില്‍ കൃഷി വകുപ്പ് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും ഡ്രോണ്‍ നല്‍കുന്നു. ആധുനികഎച്ച് 12 എംകെ 15 ട്രാന്‍സിസ്റ്റര്‍ ഡ്രോണാണ് വിതരണം ചെയ്യുക. ഒരേസമയം 10 ലിറ്റര്‍ മരുന്ന്  സംഭരിക്കാന്‍ ശേഷിയുള്ളതാണ് ഡ്രോണ്‍. ഇതുപയോഗിച്ച് 12 മിനിട്ടില്‍ രണ്ട് എക്കറില്‍ മരുന്ന് തളിക്കാന്‍ കഴിയും. നാല് സ്‌പ്രെയറുകളാണ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന റിമോട്ട് സംവിധാനമുള്ള ഡ്രോണില്‍. ദ്രവരൂപത്തിലുള്ള ഏതു മരുന്നും ഇതില്‍ ഉപയോഗിക്കാം. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരിശീലനം കൃഷി വകുപ്പ് നല്‍കും. ഡ്രോണ്‍ കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് കൃഷി അസി.എക്‌സിസിക്യുട്ടീവ് എന്‍ജിനിയര്‍ ഹാജാ ഷെരീഫ് പറഞ്ഞു. 9.45 ലക്ഷം രൂപയാണ് ഡ്രോണ്‍ വില. കര്‍ഷകര്‍ക്ക് 50 ഉം എഫ്പിഒകള്‍ക്ക് 75 ഉം ശതമാനം സബ്‌സിഡിയിലും വാങ്ങാം. സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് കൃഷി വകുപ്പ് ഡ്രോണ്‍ വിതരണം ചെയ്യുന്നത്.

Leave A Reply

Your email address will not be published.