Listen live radio

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ അസിസ്റ്റന്റ് കമ്മീഷണറും?

after post image
0

- Advertisement -

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന്റെ ഫോണ്‍ കോള്‍ ലിസ്റ്റില്‍ നിരവധി ഉന്നതര്‍. സംസ്ഥാനത്തെ ഒരു പൊലീസ് അസിസ്റ്റന്റ് കമ്മീഷണറും ഫ്‌ളാറ്റ് നിര്‍മ്മാതാവും സ്വപ്‌നയുടെ ഫോണ്‍വിളി പട്ടികയിലുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ജോലി ചെയ്യുന്ന ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആരോപണ വിധേയന്‍. 26ന് ഉച്ചയ്ക്ക് ഒന്നിനാണ് ഇദ്ദേഹം സ്വപ്നയെ അങ്ങോട്ടു വിളിച്ചു സംസാരിച്ചത്.
കൂടാതെ ഒരു എഡിജിപിയുടെ എസ്‌എംഎസ് സന്ദേശവും രണ്ടു മാധ്യമ പ്രവര്‍ത്തകരുടെ നമ്ബറും പട്ടികയിലുണ്ട്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഒരു മാസത്തിനിടെ സ്വപ്നയ്ക്ക് ഒരു എസ്‌എംഎസ് അയച്ചിട്ടുണ്ട്. നഗരത്തിലെ പ്രമുഖ ഫ്‌ളാറ്റ് നിര്‍മാതാവ് സ്വപ്നയുടെ ഫോണിലേക്കും തിരിച്ചും വിളിച്ചിട്ടുണ്ട്.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണമെത്തിയ ജൂലൈ മൂന്നിനു മാത്രം യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയും സ്വപ്നയും ഫോണില്‍ ബന്ധപ്പെട്ടതു 16 പ്രാവശ്യമാണ്. 14 പ്രാവശ്യവും അറ്റാഷെ സ്വപ്നയെ വിളിക്കുകയായിരുന്നു. ശിവശങ്കര്‍ 98477 97000 എന്ന നമ്പറില്‍ നിന്നു സ്വപ്നയും സരിത്തുമായി ഒരു മാസത്തിനിടെ 14 പ്രാവശ്യം സംസാരിച്ചു. രാത്രി വൈകിയും ഇവര്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.