Listen live radio

തില്ലാന കലോത്സവത്തില്‍ ശ്രദ്ധേയമായി തിരുനെല്ലി ബഡ്ഡ് സ്‌കൂള്‍

after post image
0

- Advertisement -

 

കണ്ണൂരില്‍ നടന്ന ബഡ്ഡ് സംസ്ഥാന കലോത്സവത്തില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്ഡ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂളിന്റെ പ്രകടനം ശ്രദ്ധേയമായി. കലോത്സവത്തില്‍ 43 പോയിന്റുമായി ജില്ല ഓവറോള്‍ കിരീടം കരസ്ഥമാക്കിയപ്പോള്‍ ജില്ലയ്ക്കായി ബഡ്ഡ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂള്‍ കരസ്ഥമാക്കിയത് 38 പോയിന്റാണ്. സംസ്ഥാനതലത്തിലെ സീനിയര്‍, ജൂനിയര്‍ വിഭാഗത്തിലെ കലാരത്നം പുരസ്‌കാരം കരസ്ഥമാക്കിയതും പാരഡൈസിലെ അജു. വി.ജെ, അമയ അശോകന്‍ എന്നീ വിദ്യാര്‍ത്ഥികളാണ്. സ്ഥാപനം തുടങ്ങിയതിന് ശേഷം രണ്ടാം തവണയാണ് തിരുനെല്ലി ബഡ് സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ആദ്യതവണ എറണാകുളത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ സ്‌കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ജില്ലയ്ക്ക് മൂന്നാം സ്ഥാനം നേടി കൊടുത്തതും തിരുനെല്ലി ബഡ്ഡ് സ്‌കൂള്‍ ആയിരുന്നു. സ്ഥാപനം തുടങ്ങിയത് മുതല്‍ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ ജില്ലാതലത്തില്‍ ഓവറോള്‍ കിരീടം തിരുനെല്ലി ബഡ്ഡ് സ്‌കൂളിനാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരിയിലാണ് ബഡ്ഡ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്നതും ഈ സ്ഥാപനത്തിലാണ്. 35 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

Leave A Reply

Your email address will not be published.