Listen live radio

‘ഇന്ത്യന്‍ ടെന്നീസിലെ ഗ്രാന്‍ഡ് ഓള്‍ഡ് മാന്‍’- ചരിത്രമെഴുതി രോഹന്‍ ബൊപ്പണ്ണ; 43ാം വയസില്‍ ഒന്നാം റാങ്ക്, റെക്കോര്‍ഡ്

after post image
0

- Advertisement -

 

മെല്‍ബണ്‍: ടെന്നീസില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണ. പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന അനുപമ നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ സെമിയിലേക്ക് മുന്നേറിയതോടെയാണ് റെക്കോര്‍ഡ്. ബൊപ്പണ്ണയും ഓസ്‌ട്രേലിയന്‍ താരവുമായ മാത്യു എബ്ഡനുമടങ്ങിയ സഖ്യം ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മാക്‌സിമോ ഗോണ്‍സാലസ്- ആന്ദ്രെസ് മൊള്‍ട്ടെനി സഖ്യത്തെ വീഴ്ത്തിയാണ് അവസാന നാലിലേക്ക് കടന്നത്.

സ്‌കോര്‍: 6-4, 7-6 (75).

അമേരിക്കന്‍ താരം രാജീവ് റാമിന്റെ റെക്കോര്‍ഡാണ് ബൊപ്പണ്ണ തകര്‍ത്തത്. താരം 2022ല്‍ 38ാം വയസില്‍ ഒന്നാം റാങ്കിലെത്തി റെക്കോര്‍ഡിട്ടിരുന്നു. ബൊപ്പണ്ണ 43ാം വയസിലാണ് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

Leave A Reply

Your email address will not be published.