Listen live radio

ഇന്ത്യക്കാരുടെ ഭക്ഷണരീതി മാറുന്നു’; ഇത് നല്ല മാറ്റമോ അതോ മോശം മാറ്റമോ!

after post image
0

- Advertisement -

ഓരോ നാട്ടിലും അതത് ഭക്ഷ്യസംസ്കാരമുണ്ട്. ഇന്ത്യയിലാണെങ്കില്‍ ഏറെ സാംസ്കാരിക വൈവിധ്യമുള്ളതിനാല്‍ തന്നെ അത്രയും വൈവിധ്യം ഭക്ഷണകാര്യങ്ങളിലുമുണ്ട്. പുതിയ കാലത്ത് പക്ഷേ അതിരുകള്‍ കടന്ന് ഭക്ഷ്യസംസ്കാരങ്ങള്‍ പരസ്പരം കൈകോര്‍ക്കുന്ന കാഴ്ചയാണ് കാണാനാവുക. മാര്‍ക്കറ്റ്, അഥവാ വിപണിയും അത്രയും വളര്‍ന്നില്ലേ!

നമ്മുടെ തൊട്ടടുത്തുള്ളൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയാല്‍ തന്നെ ഇന്ന് എന്തെല്ലാം തരത്തിലുള്ള വിഭവങ്ങളാണ് കാണാനാവുക. പല നാട്ടില്‍ നിന്നെത്തിയവ- അതായത് പല സംസ്കാരങ്ങളും ഇന്ന് നമ്മുടെ അടുക്കളയിലും നാം കഴിക്കുന്ന പാത്രത്തിലും വരെയെത്തുന്നു.

എന്തായാലും ഇന്ത്യയില്‍ ഇത്തരത്തില്‍ ഭക്ഷണകാര്യങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍- പ്രത്യേകിച്ച് കൊവിഡിന് ശേഷം വന്നിട്ടുള്ള മാറ്റങ്ങള്‍ പോസിറ്റീവ് ആണെന്നാണ് അടുത്തിടെ വന്ന വിവിധ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്. ഇന്ത്യക്കാരുടെ ഭക്ഷണരീതികള്‍ മാറിമറിയുന്നു. അവര്‍ കൂടുതലും ‘ഹെല്‍ത്തി’യായ ഓപ്ഷനുകളിലേക്ക് മാറുന്നു.

പരമ്പരാഗത ഭക്ഷണരീതിയെ മറികടന്ന്, ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി ആരോഗ്യകരമായ ഭക്ഷണങ്ങള്‍- അത് എവിടെ നിന്നുള്ളതാണെങ്കിലും കഴിച്ചുപരിചയിക്കാൻ ഇന്ത്യക്കാര്‍ ഇന്ന് തയ്യാറാകുന്നു.

സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ വ്യാപകമായ ഉപയോഗം വലിയ രീതിയില്‍ ബോധവത്കരണം നടത്തുന്നു, അതിന്‍റെ ഭാഗമായി ആളുകള്‍ ഭക്ഷണം ശ്രദ്ധിക്കുന്നു- ഇതാണ് നടക്കുന്നത്. ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഇവയിലെ ചേരുവകളെ കുറിച്ചും കലോറിയെ കുറിച്ചുമെല്ലാം ആളുകള്‍ അന്വേഷിക്കുന്നു.

ഫിറ്റ്നസിനെ കുറിച്ച് ബോധ്യമുള്ള യുവതലമുറയും വലിയ രീതിയില്‍ ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രോസസ്ഡ് ഫുഡ്സ്- ജങ്ക് ഫുഡ്സ് എന്നിവയില്‍ നിന്നെല്ലാം മാറി സലാഡ്സ്, സീസണല്‍ ഫുഡ്സ്, ധാന്യങ്ങള്‍ എന്നിങ്ങനെയുള്ളവയെല്ലാം കഴിക്കാനും നട്ട്സും സീഡ്സും പോലുള്ള ഹെല്‍ത്തി സ്നാക്സിലേക്ക് ചുവടുമാറാനുമെല്ലാം ആളുകള്‍ തയ്യാറാകുന്നു. ഇതെല്ലാം പോസിറ്റീവായ മാറ്റങ്ങള്‍ തന്നെയാണ്.

പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീരോഗങ്ങളെ അകറ്റിനിര്‍ത്തുന്നതിനും ഏറെ പേര്‍ ഭക്ഷണത്തില്‍ ഇന്ന് കാര്യമായ ശ്രദ്ധ പുലര്‍ത്തുന്നു. ഇത്തരത്തില്‍ ഇന്ത്യയില്‍ ഭക്ഷ്യസംസ്കാരത്തില്‍ വരുന്ന മാറ്റങ്ങള്‍ ഒരു വിഭാഗം ആളുകളില്‍ നിന്ന് പതിയെ മറ്റുള്ളവരിലേക്കും എന്ന രീതിയില്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്

Leave A Reply

Your email address will not be published.