Listen live radio

യാത്രയയപ്പും കുടുംബ സഹായ നിധി വിതരണവും

after post image
0

- Advertisement -

 

കല്‍പ്പറ്റ: സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പും, സര്‍വീസിലിരിക്കെ മരണപ്പെട്ട ഉദ്യാഗസ്ഥന്റെ ആശ്രിതര്‍ക്ക് കുടുംബ സഹായ നിധി വിതരണവും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്റെയും ജില്ലാ കമ്മറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഈ മാസം 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐ ഒ.കെ. രവീന്ദ്രനാണ് യാത്രയയപ്പ് നല്‍കിയത്.

അകാലത്തില്‍ മരണമടഞ്ഞ ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.സി.പി.ഒയായിരുന്ന ബി. റോയിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി സ്വരൂപിച്ച 9,36,000 രൂപയും ചടങ്ങില്‍ നല്‍കി. റോയിയുടെ ഭാര്യ സഹായ നിധി ഏറ്റുവാങ്ങി.

യാത്രയയപ്പും കുടുംബ സഹായ നിധി വിതരണവും മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ഗജഛഅ ജില്ലാ പ്രസിഡണ്ട് എം.എ. സന്തോഷ് അധ്യക്ഷനായി.സ്പഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എന്‍.ഒ. സിബി, ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പി എ. റാബിയത്ത്, ഗജഛഅ ജില്ലാ സെക്രട്ടറി പി.സി. സജീവ്, ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ട് സണ്ണി ജോസഫ്, ഗജഅ ജില്ലാ പ്രസിഡണ്ട് ബിപിന്‍ സണ്ണി,ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക്ക് ജോയിന്റ് സെക്രട്ടറി ജോര്‍ജ് നിറ്റസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.