Listen live radio

മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 6 മണിക്ക് മാധ്യമങ്ങളെ കാണും; വാര്‍ത്താ സമ്മേളനം ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ

after post image
0

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 6 മണിക്ക് മാധ്യമങ്ങളെ കാണും. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഗവര്‍ണറുടെ നിലപാടുകളും അസാധാരണ നടപടികളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ചോദ്യങ്ങളും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതീക്ഷിക്കാം. (CM Pinarayi Vijayan press meet today 6pm)

നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുകയാകും മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന്റെ ലക്ഷ്യം. ഗവര്‍ണര്‍ക്ക് കേരള പൊലീസിനെ മറികടന്നുള്ള സിആര്‍പിഎഫ് സുരക്ഷ നല്‍കുന്നതിലും ആഭ്യന്തരമന്ത്രി പ്രതികരണമറിയിക്കും.

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഭാഗം മാത്രം വായിച്ച് ഭരണഘടനാ ദൗത്യം നിറവേറ്റിയ ഗവര്‍ണറുടെ നടപടിയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് കൂടുതല്‍ രൂക്ഷതയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ വിവാദം ആളിക്കത്തിക്കേണ്ടെന്നും ഗവര്‍ണര്‍ക്കെതിരെ പോര്‍മുഖം തുറക്കേണ്ടെന്നുമായിരുന്നു എല്‍ഡിഎഫിന്റെ തീരുമാനം. റിപ്പബ്ലിക് ദിനത്തിലും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നീരസം പ്രകടമായിരുന്നു. ഇന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലത്ത് കരിങ്കൊടി പ്രതിഷേധവുമായെത്തിയപ്പോള്‍ കാറില്‍ നിന്ന് ചാടിയിറങ്ങി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രോശിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ് ചെയ്തത്. എന്നാല്‍ ആ സമയത്ത് മുഖ്യമന്ത്രി കാര്യമായി പ്രതികരണം അറിയിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.