Listen live radio

കുളത്താട യവനാര്‍കുളം മുതിരേരി റൂട്ടിലെ യാത്ര പ്രശ്‌നം പരിഹാരിക്കണം സിപിഐ

after post image
0

- Advertisement -

 

മാനന്തവാടി കുളത്താട പുതുശ്ശേരി റൂട്ടില്‍ കുടുതല്‍ ബസ്സ് സര്‍വീസ് ആരംഭിക്കണ മെന്ന് സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.കോവിഡിന് മുമ്പ് രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ പുതുശ്ശേരി മുളിത്തോട്,കല്ലോടി വഴി മാനന്തവാടിക്ക് ചെയിന്‍ സര്‍വീസ് നടത്തിയിരുന്നു.ഇത് ജനങ്ങളുടെ യാത്ര പ്രശ്‌നത്തിന് ഒരു പരിധി വരെ ഗുണകരമായിരുന്നു.ചെയിന്‍ സര്‍വിസ് നിര്‍ത്തുകയും നിലവില്‍ ഒരു സര്‍ക്കാര്‍ ബസ്സ് മാത്രമാന്ന് ഇതുവഴി പുതുശ്ശേരിക്ക് സര്‍വീസ് നടത്തുന്നത്.വൈകുന്നേരം 5 മണിക്ക് ശേഷം സര്‍വീസ് നടത്തണമെന്നും ചെയിന്‍ സര്‍വീസ് പുനരംഭിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

ഇതകട്ടെ മാനന്തവാടിയില്‍ നിന്ന് അവസാന ട്രിപ് വൈകുന്നേരം അഞ്ച് മണിക്കാണ്.ഇതിന് ശേഷം പ്രദേശത്തേക്ക് ബസ്സ് സൗശ കര്യം ഇല്ലത്തത് യാത്രക്കാര്‍ക്ക് ദുരിതമാണ്. അഞ്ച് മണിക്ക് ശേഷം വിവിധ ഓഫിസുകളില്‍ നിന്ന് വരുന്നവര്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടിലാണ്. യാത്ര പ്രശ്‌നത്തിന് പരിഹാരമശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും യതെരു നടപടിയും ഉണ്ടയില്ല. മുമ്പ് കുളത്താടക്ക് സ്റ്റേ ബസ്സും കോഴിക്കോടിനും കെഎസ്ആര്‍ ടിസി ബസ്സും സര്‍വീസ് നടത്തിയിരുന്നു. ഞായറഴ്ചകളും മറ്റ് അവധി ദിവസങ്ങളിലും ബസ്സ് സര്‍വിസ് നടത്തുന്നില്ല. വൈകുന്നേരം 5 മണിക്ക് ശേഷം സര്‍വീസ് നടത്തണമെന്നും ചെയിന്‍ സര്‍വീസ് പുനരംഭിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.യോഗത്തില്‍ ദിനേശ് ബാബു അധ്യക്ഷനായിരുന്നു. ലോക്കല്‍ സെക്രട്ടറി ശശി പയ്യാനിക്കല്‍, ടി.നാണു, ഹംസ വൈനംപാലം, മുസ്തഫ തലപ്പുഴ എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.