Listen live radio

വൈത്തിരിയില്‍ കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി

after post image
0

- Advertisement -

 

വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് കീഴുദ്യോഗസ്ഥനെ തെറിയഭിഷേകത്തോടെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണ് ചെറുതുരുത്തി പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. മേല്‍പറമ്പ സ്റ്റേഷനിലെ ടി. ഉത്തംദാസാണ് പുതിയ വൈത്തിരി സി.ഐ. സിവില്‍ പോലീസ് ഓഫീസറായ കീഴുദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.കൂടാതെ നടപടിയില്‍ പ്രതിഷേധവുമായി പൊലീസ് അസോസിയേഷനും ശക്തമായി രംഗത്തുവന്നിരുന്നു.

സംഭവദിവസം പെണ്‍കുട്ടിയോട് ഒരാള്‍ അപമര്യാദയായി പെരുമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്‌പെക്ടറും മൂന്ന് പൊലീസുദ്യോഗസ്ഥരും വൈത്തിരി കാനറാ ബാങ്ക് പരിസരത്ത് എത്തുന്നത്. സ്ഥലത്ത് നാട്ടുകാര്‍ കൂടി ബഹളമയമായ സാഹചര്യമായിരുന്നു. ഈ സമയം യൂണിഫോം ധരിക്കാതെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരന്‍ പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് എസ്എച്ച്ഒ ആയ ബോബി പച്ചത്തെറി വിളിച്ച് പോലീസുകാരനെ അടിച്ച് ജീപ്പില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യമടക്കം വാര്‍ത്തകള്‍ വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു.

Leave A Reply

Your email address will not be published.