Listen live radio

ക്ഷീര കര്‍ഷകര്‍ക്ക് 1.80 കോടി രൂപയുടെ സബ്‌സിഡിയുമായി ജില്ലാ പഞ്ചായത്ത്

after post image
0

- Advertisement -

 

ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരളക്കുന്ന പാലിന്റെ തോതനുസരിച്ച് ഉയര്‍ന്ന രീതിയിലുള്ള സബ്‌സിഡിയാണ് ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം ലഭ്യമാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ 2023 – 2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ്‌സിഡി വിതരണം ചെയ്യുന്നത്. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും മൂലം പാലിന്റെ അളവിലുണ്ടായ ഗണ്യമായ കുറവും കാലിത്തീറ്റ പോലുള്ള അവശ്യവസ്തുക്കളുടെ വില വര്‍ധനയും കാരണം ദുരിതത്തിലാവുന്ന കര്‍ഷകര്‍ക്ക് താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് ജില്ലാ പഞ്ചായത്ത് സംഷാദ് മരക്കാര്‍ പറഞ്ഞു.തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ സബ്‌സിഡി വിതരണോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.

 

2018 പ്രളയകാലം മുതല്‍ അതിനു ശേഷം വന്ന കോവിഡ് കാലത്തും ജില്ലയെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മേഖലയാണ് ക്ഷീര കര്‍ഷക മേഖല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതിനായി വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.
പച്ചപ്പുല്ല് കൊണ്ടുവരുന്നതിന് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ദുരിതത്തിലാകുന്ന കര്‍ഷകര്‍ക്ക് അത് സ്വയം കൃഷി ചെയ്യുന്നതിന് സാമ്പത്തികമടക്കമുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും അത് കൃഷി ചെയ്യുന്നതിനായി കര്‍ഷകര്‍ സ്വയം തയ്യാറാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
ഉഷതമ്പി അധ്യക്ഷയായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ,ക്ഷീര സംഘം പ്രസിഡണ്ട് പി ടി ഗോപാലക്കുറുപ്പ് ,ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീതാവിജയന്‍, അമല്‍ ജോയ്, ബീന ജോസ്, കെ. വിജയന്‍. സിന്ധു ശ്രീധര്‍, മീനാക്ഷി രാമന്‍, ബിന്ദു പ്രകാശ്, ഫെബിന. സി. മാത്യു, പി. പി പൗലോസ്, ബെന്നി, നൗഷാ ജമാല്‍,തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.