Listen live radio

ആരാധനാലയങ്ങളിലും വായനശാലകള്‍ തുടങ്ങണം

after post image
0

- Advertisement -

 

വായനയിലൂടെ സമഭാവനയും ദേശിയതയും മതേതര ചിന്തയും വളരണം ഉന്നതമായ വീക്ഷണവും സഹവര്‍ത്തിത്വവും വളര്‍ത്തുവാന്‍ വായനയക്ക് കഴിയണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ അര്‍ഷാദ് ബത്തേരി.മാനന്തവാടി മുന്‍സിപ്പാലിറ്റി ലൈബ്രറി സമിതിയും ഒഴക്കോടി നാഷണല്‍ ലൈബ്രറിയും ചേര്‍ന്ന് നടത്തിയ എഴുത്തുകാര്‍ വായനശാലയിലേക്ക് എന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ സുധീര്‍ ഉല്‍ഘാടനം ചെയ്തു. എ.വി മാത്യം അധ്യക്ഷനായി..അര്‍ഷാദ് ബത്തേരിയുടെ ”നമ്മടെ കിടക്ക ആകെ പച്ച’ എന്ന പുസതകത്തിന്റെ അവതരണം ജിലിന്‍ ജോയ് നിര്‍വ്വഹിച്ചു.

എഴുത്തുകാരായ ജിത്തു തമ്പുരാന്‍, ശശി മന്നം ചിറ, മോഡറേറ്റര്‍ എം.സദാനന്ദന്‍, മാനന്തവാടി മുന്‍സിപ്പല്‍ ലൈബ്രറി സമിതി കണ്‍വീനര്‍ പി.ജെ. സബാസ്റ്റ്യന്‍ മാസ്റ്റര്‍, ഷാജന്‍ ജോസ്- ഇ.കെ മോഹനന്‍, ഷൈല ജോസ് എന്നിവര്‍ പ്രസംഗിച്ചു ജെയിംസ് സേവ്യര്‍, ഷോബിന്‍ ജോണി, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.മുന്‍സിപ്പാലിറ്റിയിലെ പതിനെട്ട് വായന ശാലകളിലെ മികച്ച വായനക്കാരെ ചടങ്ങില്‍ ആദരിച്ചു.

Leave A Reply

Your email address will not be published.