Listen live radio

വിദ്യാർഥികളെ അനുമോദിച്ചു

after post image
0

- Advertisement -

കൽപറ്റ: എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ അക്കാദമിക് വർഷത്തിൽ വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. എൽ കെ ജി മുതൽ പന്ത്രണ്ടാം തരം വരെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും സംസ്ഥാന കലോത്സവം, സംസ്ഥാന ശാസ്ത്രോത്സവം, സംസ്ഥാന കായികമേള എന്നിവയിൽ വിജയം നേടിയ വിദ്യാർഥികളെയും ആണ് അനുമോദിച്ചത്. കഥകളി, കൂടിയാട്ടം, ചാക്യാർകൂത്ത് നങ്ങ്യാർകൂത്ത്, പൂരക്കളി തുടങ്ങിയ പരമ്പരാഗത കലാ ഇനങ്ങളിലെ പങ്കാളിത്തത്തിലൂടെ സംസ്ഥാന കലോത്സവത്തിൽ മികച്ച വിജയം നേടാൻ ഇക്കുറി വിദ്യാലയത്തിന് സാധിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം നാടകങ്ങൾ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ശാസ്ത്രോത്സവത്തിലും കായികമേളയിലും മികച്ച പ്രകടനം നടത്താൻ ഇക്കുറി വിദ്യാലയത്തിനായി.കൽപറ്റ നഗരസഭാ ചെയർമാൻ അഡ്വ. ടി ജെ ഐസക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻ്റ് ഗിരീഷ് പെരുന്തട്ട അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.കെ ബാബു പ്രസന്നകുമാർ, മദർ പിടിഎ പ്രസിഡൻ്റ് കെ.എം. മിനി, വി.ബിന്ദു, എ.ശ്രീലേഖ, പി കെ രാജീവ് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.