Listen live radio

ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ; ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം പുറത്ത്

after post image
0

- Advertisement -

കൊല്ലം: കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കൊല്ലം സ്വദേശിനി ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി. കേസിലെ പ്രതിയായ സൂരജിനെതിരെ രാസപരിശോധന ഫലം നിര്‍ണായക തെളിവാകും.
ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ച്‌ ഉത്രയെ മയക്കി കിടത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അടുത്തമാസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചേക്കും.
മേയ് ഏഴിനാണ് ഉത്രയെ വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സൂരജാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. താനാണ് ഉത്രയെ കൊന്നതെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സൂരജ് കരഞ്ഞുകൊണ്ട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.