Listen live radio

ലോക വനിതാ ദിനത്തില്‍ ക്യാന്‍സറിനെതിരെ ഹാപ്പിയായി നൂല്‍പ്പുഴ

after post image
0

- Advertisement -

 

രാജ്യത്ത് ആദ്യമായി 9 വയസിന് മുകളിലുള്ള പെണ്‍ കുട്ടികള്‍ക്ക് സൗജന്യമായി സെര്‍വിക്കിള്‍ ക്യാന്‍സറിനെതിരെ എച്ച്.പി.വി വാക്‌സിന്‍ നല്‍കി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്. ഹാപ്പി നൂല്‍പ്പുഴ എന്ന പേരില്‍ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ലോക വനിതാ ദിനത്തില്‍ നൂല്‍പ്പുഴ കൂടുംബാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 53 കുട്ടികളാണ് ആദ്യ ഘട്ടത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ ക്യാമ്പിലൂടെ വാക്‌സിനേഷന്‍ വിപുലീകരിക്കും. 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് നിലവില്‍ സൗജന്യമായി വാക്‌സിനേഷന്‍ നല്‍ക്കുന്നത്. നൂല്‍പ്പുഴ പഞ്ചായത്തിന്റെ 160000 രൂപ വിഹിതം ഉപയോഗിച്ചാണ് ഈ വര്‍ഷം വാക്‌സിനേഷന്‍ നടപ്പിലാക്കുന്നത്.

വരും വര്‍ഷം 10 ലക്ഷം രൂപ ഇതിനായി വകയിരുത്താനാണ് പഞ്ചായത്തിന്റെ ലക്ഷ്യം. സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രധാന കാരണമായ ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയില്‍ നിന്നും സംരക്ഷിച്ച് പൂര്‍ണ്ണമായും സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ ശേഷിയുള്ളവരാക്കും.

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് അധ്യക്ഷയായ പരിപാടിയില്‍ സ്ത്രീ വ്യക്തിത്വങ്ങളായ ഡോ.ദിവ്യ എസ് നായര്‍, ഡി.പി.എം സമീഹ സൈതലവി, സീനിയര്‍ നേഴ്‌സിങ് ഓഫീസര്‍ ടി.കെ ശാന്തമ്മ എന്നിവരെയും കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ വകുപ്പിലുള്ള പ്രവര്‍ത്തകരെയും ആദരിച്ചു. ട്രാന്‍സ് വുമണ്‍ പ്രകൃതിക്കും, എച്ച്പിവി വാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്കും സ്‌നേഹോപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എ ഉസ്മാന്‍, ഡി.പി.എം സമീഹ സെതലവി, ബ്ലോക് പഞ്ചായത്ത് അംഗം പുഷ്പ അനുപ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഓമന പ്രേമന്‍ മിനി സതീശന്‍, ഡിവിഷന്‍ അംഗം പി.കെ അനൂപ്, ഹെല്‍ത്ത് ഇസ്‌പെക്ടര്‍ കെ.യു ഷാജഹാന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി താഹര്‍ മുഹമ്മദ്, ഡി.എച്ച് എസ് ഡോ. കെ.ജെ റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷി, ഗൈനക്കോളജി- ഓങ്കോളജി കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഡോ. ജീന ബാബുരാജ്, ഗൈനക്കോളജി- ഓങ്കോളജി കമ്മിറ്റി സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ ഡോ.ഓമന മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആശാപ്രവര്‍ത്തകരുടെയും കുടുംബാരോഗ്യ പ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ അരങ്ങേറി.

Leave A Reply

Your email address will not be published.