Listen live radio
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ മാനന്തവാടി മണ്ഡലതല പര്യടനം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി.പാട്ട് പാടി വരേവേറ്റ് കരുണാലയം.മണ്ഡലത്തിലെ വിവിധയിടങ്ങളിലാണ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തിയത്. കല്ലോടി സെന്റ് ജോര്‍ജ്ജ് ഫൊറോന ചര്‍ച്ചിലലെത്തി വിശ്വാസികളോടും, പുരോഹിതരോടും വോട്ടഭ്യര്‍ത്ഥിച്ചു. പള്ളിക്കല്‍ മദീനത്തുല്‍ നസീഹയിലെത്തി വിദ്യാര്‍ത്ഥികളോടും, അധ്യാപകരോടും വോട്ടഭ്യര്‍ത്ഥന നടത്തി.കേന്ദ്ര മുഷവറ അംഗം പി ഹസന്‍ മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തി പിന്തുണയും സഹായവും അഭ്യര്‍ത്ഥിച്ചു.പഴശ്ശിനഗറിലെ എല്‍ഡിഎഫ് ലോക്കല്‍ കണ്‍വെന്‍ഷനിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു. പൂക്കളും പൂമാലയും നല്‍കിയാണ് പ്രിയ നേതാവിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.മണ്ഡലത്തിലെ എല്‍ഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനം നടത്തിയിരുന്നു.
തുടര്‍ന്ന് രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ ഉള്ളടക്കം.യാത്രമധ്യേ പള്ളിയറ ക്ഷേത്രോത്സവത്തിലും പങ്കാളിയായി. ഇവിടെയുള്ള ഭക്തരോടും, പുരോഹിതരോടും വോട്ടഭ്യര്‍ത്ഥിച്ച് ഉച്ചക്ക് പന്ത്രണ്ടോടെ പേര്യ ലോക്കല്‍ കണ്‍വെന്‍ഷനിലെത്തി. പേര്യടൗണ്‍ മുതല്‍ പ്രവര്‍ത്തകര്‍ പ്രകടനവും, മുദ്രാവാക്യം വിളികളുമായി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. പ്രദേശത്തെ കടകളിലും സമീപ പ്രദേശങ്ങളിലും വോട്ടഭ്യര്‍ത്ഥന.ഉച്ചക്ക് ഒന്നോടെ കാട്ടിക്കുളം എസ്എന്‍ഡിപി ഹാളില്‍ നടന്ന എല്‍ഡിഎഫ് കാട്ടിക്കുളം ലോക്കല്‍ കണ്‍വെന്‍ഷനിലെത്തി. കാട്ടിക്കുളം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിലും പങ്കാളിയായി. ഉച്ചഭക്ഷണ ശേഷം 2.45 ഓടെ കാട്ടിക്കുളം കരുണാഭവനിലെത്തി. അന്തേവാസികളോടും, ചുമതലക്കാരോടും വിശേഷങ്ങള്‍ പങ്ക് വെച്ചു.അന്തേവാസികളുടെ പാട്ട് കേട്ട് കേക്കും ചായയും കഴിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചു. പിന്നീട് ചേലൂര്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലും, തിരുഹൃദയ കോണ്‍വെന്റിലും വോട്ടഭ്യര്‍ത്ഥിച്ചു. വൈകുന്നേരം നാലോടെ എല്‍ഡിഎഫ് തിരുനെല്ലി ലോക്കല്‍ കണ്‍വെന്‍ഷനിലെത്തി. കൊന്നപൂക്കള്‍ നല്‍കിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. തുടര്‍ന്ന് എല്‍ഡിഎഫ് അഞ്ചുകുന്ന് , നല്ലൂര്‍നാട് ലോക്കല്‍ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു. വൈകുന്നേരം 6.30 ഓടെ പനമരം ബദറുല്‍ഹുദ ക്യാംപസിലെത്തി വിദ്യാര്‍ത്ഥികളോടും, അധ്യാപകരോടും വോട്ടഭ്യര്‍ത്ഥിച്ച് സമീപത്തെ വോളിബോള്‍ കോര്‍ട്ടിലും എത്തി സൗഹൃദം പങ്ക് വെച്ച് രാത്രിയോടെ മടങ്ങി.