Listen live radio

വരള്‍ച്ചയെ നേരിടാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വേണം; സംഷാദ് മരക്കാര്‍

after post image
0

- Advertisement -

 

പുല്‍പള്ളി: പുല്‍പള്ളി, മുള്ളന്‍കൊല്ലി മേഖലകളിലെവരള്‍ച്ചയെ നേരിടുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ഈ മേഖല കടുത്ത വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ജലസ്രോതസുകള്‍ വറ്റിവരളുകയും തോട്ടങ്ങള്‍ കരിഞ്ഞുണങ്ങുകയുമാണ്. അടിയന്തിര ഘട്ടമെന്ന നിലയില്‍ കുടിവെള്ള വിതരണത്തിനായി പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കാന്‍ ആസൂത്രണ സമിതി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ല. വരള്‍ച്ചയെ നേരിടുന്നതിനും കുടിവെള്ള സ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ യോഗം ചേര്‍ന്ന് ആസൂത്രണ സമിതിയുടെ പിന്തുണയോടെ ഒരു പദ്ധതിക്ക് രൂപം നല്‍കി ഒരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.