Listen live radio

രാഹുല്‍ ഗാന്ധിക്ക് 20 കോടിയുടെ സ്വത്തുവകകള്‍; 4.33 കോടി രൂപയുടെ ഓഹരി നിക്ഷേപം, 3.81 കോടി രൂപയുടെ മ്യൂച്ചല്‍ ഫണ്ട്

after post image
0

- Advertisement -

വയനാട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത് 20 കോടി രൂപയുടെ സ്വത്തുവകകള്‍. രാഹുല്‍ ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണു സ്വത്തുവിവരങ്ങള്‍ വ്യക്തമാക്കിയത്. 11.5 കോടി രൂപയുടെ സ്ഥാവര ആസ്തികളും 9.24 കോടിയുടെ ജംഗമ ആസ്തികളും ഇതില്‍ ഉള്‍പ്പെടും.

55,000 രൂപ പണമായും 26.25 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമായുമുണ്ട്. 4.33 കോടി രൂപയുടെ ഓഹരി നിക്ഷേപവും 3.81 കോടി രൂപയുടെ മ്യൂച്ചല്‍ ഫണ്ടുമുണ്ട്. 15.21 ലക്ഷം രൂപയുടെ സ്വര്‍ണ ബോണ്ടുകളും 4.20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രാഹുലിന് ഉള്ളതായി രേഖ വ്യക്തമാക്കുന്നു.

11.15 കോടിരൂടെ സ്ഥാവര ആസ്തികളില്‍ പാരമ്പര്യമായി കിട്ടിയ ഡല്‍ഹി മെഹ്‌റൗലിയിലെ കൃഷിഭൂമി ഉള്‍പ്പെടും. ഇത് സഹോദരി പ്രിയങ്കയുടെയും കൂടി പേരിലുള്ളതാണ്. 9 കോടിയും ജംഗമ ആസ്തിയില്‍ ഗുരുഗ്രാമിലെ ഒരു ഓഫിസ് കെട്ടിടമാണ് ഉള്‍പ്പെടുന്നത്.

2019ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍നിന്നു വിജയിച്ചത്. ഇത്തവണ രാഹുലിനെതിരെ മത്സരിക്കുന്നത് സിപിഐ ദേശീയ നേതാവ് ആനി രാജയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമാണ്.

Leave A Reply

Your email address will not be published.