Listen live radio

നിരീക്ഷണം ശക്തമാക്കി വെബ് കാസ്റ്റിങ് കണ്‍ട്രോള്‍ റൂം

after post image
0

- Advertisement -

 

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി വെബ്കാസ്റ്റിങ് കണ്‍ട്രോള്‍ റൂം. വിവിധ ചെക്ക് പോസ്റ്റുകളിലായി 22 ക്യാമറകളാണ് നിരീക്ഷണത്തിനായി സ്ഥാപിച്ചത്. പരിശോധനകള്‍ക്കായുള്ള ഫ്ളയിങ് സ്‌ക്വാഡ് വാഹനങ്ങളില്‍ 15 ഉും സ്റ്റാറ്റിക് സര്‍വൈലന്‍സ് വാഹനങ്ങളില്‍ 11 ഉും മൂന്ന് മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ 24 ഉും മൂന്ന് സ്ട്രോങ് റൂമുകളിലായി 34 ക്യാമറകള്‍ ഉള്‍പ്പടെ 116 ക്യാമറകളാണ് വെബ്കാസ്റ്റിങിന്റെ ഭാഗമായി ജില്ലയില്‍ സ്ഥാപിച്ചത്. സ്‌ക്വാഡുകളുടെ പരിശോധന, സ്ട്രോങ് റൂം, ട്രെയിനിങ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അഞ്ച് പേരടങ്ങുന്ന ടീം നിരീക്ഷിക്കും. വെബ് കാസ്റ്റിങിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കളക്ടറേറ്റ് ആസുത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ സജ്ജമാക്കിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മാനന്തവാടി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ മിസല്‍ സാഗര്‍ ഭരത്, എം.സി.സി നോഡല്‍ ഓഫീസറും എ.ഡി.എം കൂടിയായ കെ.ദേവകി, തെരഞ്ഞടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇ.അനിതകുമാരി, ഐ.ടി മിഷന്‍ ജില്ലാ പ്രോഗ്രം മാനേജറും വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസറുമായ എസ്.നിവേദ്, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഒഫീസര്‍ സി.പി സുധീഷ്, കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസര്‍ വി.കെ ഷാജി എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.