Listen live radio

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; ശനിയാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

after post image
0

- Advertisement -

 

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ശനിയാഴ്ച വരെ താപനില ഉയര്‍ന്നു തന്നെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 9 മുതല്‍ 13വരെയുളള ദിവസങ്ങളില്‍ 40-41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഉയര്‍ന്ന താപനില 38ത്ഥഇ വരെയും, ആലപ്പുഴ,എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37ത്ഥഇ വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36ത്ഥഇ വരെയും താപനില ഉയരും.അതേസമയം ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

Leave A Reply

Your email address will not be published.