Listen live radio

കന്യാസ്ത്രീയുടെ ശിരോവസ്ത്രം ധരിച്ച് ഗ്ലാമര്‍ ഫോട്ടോഷൂട്ട്; റിഹാനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

after post image
0

- Advertisement -

ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് താരമാണ് റിഹാന. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്റര്‍വ്യൂം മാഗസിനു വേണ്ടിയുള്ളതായിരുന്നു ഫോട്ടോഷൂട്ട്. ചിത്രം ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം.

കന്യാസ്ത്രിയുടേതിന് സമാനമായ ശിരോവസ്ത്രം ധരിച്ചാണ് ചിത്രങ്ങളില്‍ റിഹാനയെ കാണുന്നത്. ക്ലീവേജ് വ്യക്തമാകുന്ന തരത്തിലുള്ള വെള്ള ഷര്‍ട്ട് ധരിച്ചാണ് താരം എത്തുന്നത്. എന്തായാലും രൂക്ഷ വിമര്‍ശനമാണ് ചിത്രത്തിന് ഉയരുന്നത്.

ഫോട്ടോഷൂട്ടിലൂടെ റിഹാന ക്രിസ്തുമതത്തെ അപമാനിക്കുകയാണ് എന്നാണ് വിമര്‍ശനം. ഇത് തെറ്റാണെന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനും പറയുന്നവരുണ്ട്. എന്നാല്‍ താരത്തിന്റെ ആരാധകര്‍ പിന്തുണയുമായി എത്തുന്നുണ്ട്. കന്യാസ്ത്രികളെ അപമാനിക്കുന്നതല്ല ഇതെന്നും കലാപ്രകടനം മാത്രമാണ് എന്നായിരുന്നു റിഹാനയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍.

Leave A Reply

Your email address will not be published.