Listen live radio

മോദിയെ കുറിച്ച് സിനിമ; വ്യവസായിയില്‍ നിന്ന് ഒരു കോടി തട്ടി; കേസ്

after post image
0

- Advertisement -

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കാമെന്ന് പറഞ്ഞ് വ്യവസായിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ എന്റര്‍ടെയിന്റ്‌മെന്റ് കമ്പനി ഉടമയായ ഹേമന്ത് കുമാര്‍ റായിയില്‍ നിന്നാണ് ഒരു സംഘം പണം തട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹസ്രത്ഗഞ്ച് സ്വദേശികളായ സഞ്ജയ് സിങ്, അഹമ്മദാബാദ് സ്വദേശികളായ സിക്കന്തര്‍ ഖാന്‍, ഷബീര്‍ ഖുറേഷി എന്നിവരാണ് വ്യവസായിയില്‍ നിന്ന് പണം തട്ടിയതെന്നാണ്. 2023 സെപ്റ്റംബറില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ചാണ് സഞ്ജയ് സിങ് ഹേമന്ത് കുമാറിനെയും സിക്കന്തറിനെയും പരിചയപ്പെടുത്തിയതെന്ന് റായ് പറയുന്നു. സിനിമ എടുക്കുന്നതിനായി എല്ലാ വകുപ്പുകളില്‍ നിന്നും എന്‍ഒസി നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാത്രമെ ഇനി അനുമതി വേണ്ടതുള്ളവെന്നും സിങ് റായിയെ അറിയിച്ചു. പത്തുദിവസം കൂടിയേ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഉള്ളുവെന്നും നിര്‍മാണ ചെലവിനായി ഒരു കോടി വേണമെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗഡുക്കളായി പണം നല്‍കിയതായും പരാതിയില്‍ പറയുന്നു.

25 ശതമാനം ലാഭമാണ് തനിക്ക് വാഗ്ദാനം ചെയ്തത്. ഇത് സംബന്ധിച്ച് കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാത്തില്‍ ഖുറേഷിയുടെ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. എന്നാല്‍ മറ്റുള്ളവര്‍ സഹകരിക്കാത്തതിനാല്‍ സിനിമാ നിര്‍മാണം നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. ജനുവരിയില്‍ ചിത്രത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് ഒരു കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഖുറേഷി തനിക്ക് രണ്ട് ചെക്കുകള്‍ നല്‍കിയെന്നും അത് ബാങ്കില്‍ നിക്ഷേപിച്ചപ്പോള്‍ വണ്ടിച്ചെക്കാണെന്നും അറിയാന്‍ കഴിഞ്ഞതായും റായ് പറയുന്നു.

Leave A Reply

Your email address will not be published.