Listen live radio

വയനാടിന് അഭിമാനം സജന സജീവന്‍ ഇന്ത്യന്‍ ടീമില്‍

after post image
0

- Advertisement -

മിന്നുമണിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് വനിതാ ടീമില്‍ മാനന്തവാടിക്കാരിയായ സജന സജീവനും. വനാത പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി സജന മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഡബ്ല്യുപിഎല്‍ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പായിച്ച് ടീമിനെ വിജയിപ്പിച്ചിരുന്നു. മറ്റു മത്സരങ്ങളില്‍ മികച്ച ക്യാച്ചുകളും സജ്‌നയുടെ കൈകളില്‍ പിറന്നിരുന്നു. മാനന്തവാടി ചൂട്ടക്കടവിലെ ഓട്ടോഡ്രൈവര്‍ സജീവന്റെയും മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ശാരദ സജീവന്റെയും മകളാണ്. നേരത്തെ മാനന്തവാടിക്കാരി തന്നെ ആയ മിന്നു മണിയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയിരുന്നു. മാനന്തവാടിയില്‍ സജനയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്നു വൈകുന്നേരം 4.30 ന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സജന സജീവന് സ്വീകരണം നല്‍കും.

Leave A Reply

Your email address will not be published.